സിനിമാക്കാരുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍

സിനിമാ മേഖലയിലുള്ളവരുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിക്കുകയും അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധിപേരെ വഞ്ചിക്കുകയും ചെയ്തയാള്‍ പിടിയില്‍. കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടില്‍ വീട്ടില്‍ ദിവിന്‍ ജെ(32) ആണ് പിടിയിലായത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ നിരവധിപേരെ തട്ടിപ്പിനിരയാക്കിയ വിവരം അറിഞ്ഞ സംവിധായിക അഞ്ജലി മേനോന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാള്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍കോളുകള്‍ ഇന്റര്‍നെറ്റ് കോളുകളാക്കി മാറ്റിയാണ് ആളുകളെ കബളിപ്പിച്ചത്.

പൊലീസ് കേസ് എടുത്തതിനെത്തുടര്‍ന്ന് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.

Story Highlights: kerala police,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top