Advertisement

കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ മുന്‍ പൊലീസുകാരന്‍ ചാടിപ്പോയി; പിടികൂടി

March 18, 2020
Google News 1 minute Read

കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ മുന്‍ പൊലീസുകാരന്‍ ചാടിപ്പോയി. തിരുവനന്തപുരത്താണ് സംഭവം. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ ചാടിപ്പോയത്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ എആര്‍ ക്യാമ്പിലും പൊലീസ് സൊസൈറ്റിയിലും എത്തിയിരുന്നു. സൊസൈറ്റിയില്‍ എത്തിയ ഇയാളെ പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

അതേസമയം, കൊവിഡ് 19 പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ചില മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകള്‍ക്ക് മരുന്നുകള്‍ നല്‍കി വരുന്നതായി വ്യാപകമായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ ഇത്തരം വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി കെകെ ശൈലജ അറിയിച്ചു.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here