കൊവിഡ് 19: കളമശേരി മെഡിക്കൽ കോളജിൽ എച്ച്ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ

കൊവിഡ് 19 വൈറസ് ബാധക്കെതിരെ എച്ച്ഐവി മരുന്ന് ഉപയോഗിച്ച് കളമശേരി മെഡിക്കൽ കോളജ്. മെഡിക്കൽ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനാണ് എച്ച്ഐവി മരുന്ന് നൽകിയത്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതിയോടെയാണ് ഡോക്ടർമാർ ഈ പരീക്ഷണത്തിനു മുതിർന്നത്. കൊവിഡ് 19 രോഗികളിൽ എച്ച്ഐവി മരുന്ന് ഫലപ്രദമാണെന്ന് നേരത്തെ വിദഗ്ധാഭിപ്രായം വന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം.
റിറ്റോനാവിർ, ലോപിനാവിർ എന്നീ രണ്ടിനം മരുന്നുകളാണ് ജില്ലാ ഭരണ കൂടം നൽകിയത്. ചൈനയിലെ വുഹാനിലും ഡൽഹിയിലും നേരത്തെ വൈറസ് ബാധിതരിൽ എച്ച്ഐവി മരുന്ന് പരീക്ഷിച്ചിരുന്നു.
ഇറ്റലിയിൽ നിന്ന് ഡൽഹിയിൽ വിനോഡ സഞ്ചാരത്തിനെത്തിയ അറുപത്തിയൊൻപതുകാരനും ഭാര്യയ്ക്കുമാണ് ഡൽഹിയിൽ എച്ച്ഐവി മരുന്ന് നൽകിയത്. സവായ് മാൻ സിങ് ആശുപത്രിയിൽ വച്ചായിരുന്നു സംഭവം. എച്ച്ഐവി ബാധിതർക്ക് നൽകാറുള്ള മരുന്നുകൾക്ക് പുറമെ മലമ്പനി, എച്ച്1എൻ1 എന്നിവയ്ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കും ഇവർക്ക് നൽകിയിരുന്നു.
Story Highlights: HIV Vaccine for covid 19 patient in kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here