Advertisement

പേഴ്‌സും പണവും നഷ്ടപ്പെട്ട് ഫ്രഞ്ച് യുവതിക്ക് രക്ഷകരായി കളമശേരി പൊലീസ്

March 18, 2020
Google News 2 minutes Read

ഫ്രഞ്ചു യുവതിയുടെ നഷ്ടപ്പെട്ടു പോയ പേഴ്‌സും പണവും കണ്ടെത്തി നെടുമ്പാശേരി പൊലീസ്. ഉത്തരാഖണ്ഡ് പൊലീസുമായി ബന്ധപ്പെട്ട് പേഴ്‌സ് തിരികെ നൽകാനുള്ള സൗകര്യവും പൊലീസ് ഒരുക്കിയിരുന്നു.

ഫ്രാൻസിൽ നിന്നെത്തിയ യുവതിയും കുഞ്ഞും ഇന്നലെയാണ് പൊലീസിന്റെ സഹായത്തോടെ ഡൽഹി വഴി ഉത്തരാഖണ്ഡിലെ ഋഷികേശിലേക്ക് യാത്ര തിരിച്ചത്. കൊറോണ ഭീതിയും സാധനങ്ങൾ നഷ്ടപ്പെട്ട ദുഃഖത്താലും വലഞ്ഞ യുവതിക്ക് കളമശേരി പൊലീസാണ് അഭയമായത്.

ഇന്ന് നെടുമ്പാശേരി പൊലീസിന്റെ സഹായത്തോടെ ഫ്രഞ്ച് യുവതിയുടെ നഷ്ടപ്പെട്ട പണവും ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളുമടങ്ങിയ പേഴ്‌സും കണ്ടെത്തി. കളമശേരി പൊലീസ് ഋഷികേശ് ക്വാത്തോലി പൊലീസ് ഇൻസ്‌പെക്ട്രറുമായി ബന്ധപ്പെട്ട പേഴ്‌സ് അയച്ചു കൊടുത്തു. സാധനങ്ങൾ യുവതിയുടെ അടുത്തെത്തിക്കാൻ ഫോൺ മുഖാന്തരം കാര്യങ്ങൾ യുവതിയെ അറിയിച്ചു. പേഴ്‌സ് തിരികെ ലഭിച്ച യുവതി നെടുമ്പാശേരി പൊലീസിനുള്ള നന്ദി അറിയിക്കാനും മറന്നില്ല.

Read Also : ഉത്സവത്തിനിടെ നൃത്തം ചെയ്യുന്ന വിദേശി കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരനല്ല [24 Fact Check]

ഫ്രഞ്ച് യുവതി ഡെസ്മാസൂർ ഫ്‌ളൂറിനും മൂന്നുവയസ്സുള്ള മകൻ താവോയും നെടുമ്പാശേരി വഴി സ്വദേശത്തേക്ക് യാത്ര തിരിക്കാൻ നിൽക്കുമ്പോഴായിരുന്നു കൊറോണ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിന്റെ പേരിൽ ഇവരെ കളമശേരി മെഡിക്കൽ കേളജിൽ ഇവരെ നിരീക്ഷണത്തിൽവച്ചത്. എന്നാൽ, പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഫ്രഞ്ചു യുവതിയെയും ഇവരുടെ മൂന്നു വയസുകാരൻ മകനെയും തിിരികെ പോകാൻ അനുവദിച്ചു. പേഴ്‌സും സാധനങ്ങളും നഷ്ടപ്പെട്ട് ഇവർക്ക് കളമശേരി ജനമൈത്രി പൊലീസ് ആശ്രയമാവുകയായിരുന്നു. ആറ് മാസം മുൻപാണ് യുവതിയും കുഞ്ഞും സന്ദർശക വീസയൽ ഇന്ത്യയിലെത്തുന്നത്.

Story Highlights- french woman, kerala police, kalamassery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here