ഉത്സവത്തിനിടെ നൃത്തം ചെയ്യുന്ന വിദേശി കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരനല്ല [24 Fact Check]

വർക്കലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ ക്ഷേത്ര ഉത്സവത്തിൽ നൃത്തം ചെയ്യുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയൊ വ്യാജം. ഇറ്റാലിയൻ സ്വദേശിയുടേതെന്ന പേരിൽ പ്രചരിക്കുന്നത് കൊല്ലത്ത് ആയുർവേദ ചികിത്സയ്‌ക്കെത്തിയ ഫ്രഞ്ച് പൗരന്റെ ഡാൻസ്. ഫെബ്രുവരി 26 ന് എത്തിയ ഇദ്ദേഹം മാർച്ച് 3ന് തിരികെ പോയി.

‘കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ മാർച്ച് 8ന് പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രത്തിലെ ഗജമേള ഉത്സവത്തിലടക്കം പങ്കെടുത്തിരുന്നു. പാരിപ്പള്ളി പരിസരത്തുള്ളവരെല്ലാം ജാഗ്രതൈ…’ എന്ന മുന്നറിയിപ്പോടെ വാട്ട്‌സാപ്പിലും ഫെയ്ബുക്കിലുമൊക്കെ നിരവധി പേരാണ് ഇയാളുടെ വീഡിയോ ഷെയർ ചെയ്തത്.

സത്യത്തിൽ ഇത് ഫ്രഞ്ച് പൗരൻ അയ്മർ ലോയിക് ആണ്. ഫ്രാൻസിൽ കോളജ് പ്രഫസറായ ഇദ്ദേഹം ഭാര്യയുമെന്നിച്ചാണ് കേരളത്തിലെത്തിയത്. പിടലിവേദനയ്ക്ക് ചികിത്സ തേടി അഷ്ടമുടി സരോവരം ഹെൽത്ത് സെന്ററിലെത്തിയ അയ്മർ ലോയിക് മാർച്ച് മൂന്നിന് തിരികെ പോയി..

ഫെബ്രുവരി 29 ന്, സരോവരത്തിന് സമീപത്തെ തൃക്കരുവ ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിൽ നടന്ന കുംഭഭരണി ഉത്സവത്തിൽ പങ്കെടുക്കവെയാണ് അയ്മർ പിടലി വേദന മറന്ന് ചുവട് വച്ചത്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top