കൊവിഡ് 19: എല്ലാ സ്റ്റേഷനുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കി കൊച്ചി മെട്രോ

കൊവിഡ് 19 പശ്ചാത്തലത്തില്‍ എല്ലാ സ്റ്റേഷനുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കി കൊച്ചി മെട്രോ. കൊറോണ വൈറസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ബ്രേക്ക് ദി ചെയിന്‍ ചലഞ്ചിന്റെ ഭാഗമായാണ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ ഒരുക്കിയിരിക്കുന്നത്. കൊവിഡ് 19 വ്യാപനം തടയുന്നതിന് വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്കിടെ കൈ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകുന്നത് വഴി രോഗ വ്യാപനം തടയുന്നതിന് സാധിക്കും.

അതേസമയം, സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജാഗ്രത തുടരുകയാണ്. 25603 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 25366 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 57 പേരെയാണ് കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7861 പേരെ ഇന്ന് നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4622 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top