Advertisement

കൊവിഡ് 19: ആരോഗ്യ വിഭാഗത്തിന്റെ നിർദേശങ്ങൾ പാലിച്ച് എം ജി സർവ്വകലാശാല ഡിഗ്രി പരീക്ഷകൾ തുടങ്ങി

March 18, 2020
Google News 2 minutes Read

സംസ്ഥാനത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വിഭാഗത്തിന്റെ നിർദേശങ്ങൾ പാലിച്ച് എം ജി സർവ്വകലാശാല ഡിഗ്രി പരീക്ഷകൾ തുടങ്ങി. വിദ്യാർഥികൾക്കുള്ള സാനിറ്റൈസറുകളും മാസ്കുകളും കോളജ് അധികൃതർ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും ലക്ഷദ്വീപിൽ നിന്ന് പരീക്ഷക്കെത്താൻ സാധിക്കാത്തവർക്കുമായി പ്രത്യേക പരീക്ഷകൾ ഒരുക്കുമെന്ന് എംജി സർവ്വകലാശാല അധികൃതർ അറിയിച്ചു .

ആരോഗ്യ വകുപ്പിന്റെ കർശന നിർദേശങ്ങൾ പാലിച്ചാണ് എംജി സർവ്വകലാശാലയിലെയും ഓട്ടോണമസ് കോളേജുകളിലെയും പരീക്ഷകൾ തുടങ്ങിയത്. ഡിഗ്രി ആറാം സെമസ്റ്റർ, നാലാം സെമസ്റ്റർ പരീക്ഷകളാണ് നടക്കുന്നത്. വിദ്യാർത്ഥികൾക്കായി സാനിറ്റൈസറുകളും മറ്റ് പ്രതിരോധ മാർഗങ്ങളും പരീക്ഷ ഹാളുകളിൽ കോളജ് അധികൃതർ ഒരുക്കിയിട്ടുണ്ട്.

ചുരുക്കം ചില വിദ്യാർത്ഥികൾ മാത്രമാണ് മാസ്ക് ധരിച്ച് പരീക്ഷയ്ക്കെത്തിയത്. പനിയും ചുമയും ജലദോഷവും ഉള്ള വിദ്യാർഥികൾക്കായി പ്രത്യേക ക്ലാസ്സ്‌ മുറികളും അധികൃതർ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും കോളേജ് ജീവനക്കാർക്കും ആവശ്യമായിട്ടുള്ള സാനിറ്റൈസറുകൾ കോളജുകളിലെ കെമിസ്ട്രി വിദ്യാർഥികളാണ് നിർമിക്കുന്നത്.

ഒരു ബെഞ്ചിൽ രണ്ട് വിദ്യാർത്ഥികളെ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ലക്ഷദ്വീപിൽ നിന്ന് പരീക്ഷക്കെത്താൻ സാധിക്കാത്തവർക്കുമായി പ്രത്യേക പരീക്ഷകളും ഒരുക്കിയിട്ടുണ്ട്.

Story Highlights: MG University Degree Examination commenced following the directions of the Health Department covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here