മീന മാസ പൂജകൾ പൂർത്തിയായി; ശബരിമല നട ഇന്ന് അടയ്ക്കും

മീന മാസ പൂജകൾ പൂർത്തിയായി. ശബരിമല നട ഇന്ന് അടയ്ക്കും. രോഗ ബാധ വ്യാപിക്കുന്നത് തടയാൻ ഭക്തർ ശബരിമലയിലേക്ക് എത്തരുതെന്ന് ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും അഭ്യർത്ഥിച്ചിരുന്നു.

ജില്ലയിൽ നില നിൽക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് ശബരിമലയിലേക്ക് താത്ക്കാലിക ജീവനക്കാരോ ദേവസ്വം ബോർഡ് പ്രതിനിധികളോ എത്തരുതെന്ന് ബോർഡ് നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ അപ്പം അരവണ കൗണ്ടറുകൾ ഇത്തവണ തുറന്നില്ല. കൂടാതെ കെഎസ്ആർടിസി ശബരിമലയിലേക്ക് പ്രത്യേക സർവീസുകളും നടത്തിയിരുന്നില്ല.

ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ശബരിമലയിൽ എത്തിയ ഭക്തരെ പമ്പയിൽ വച്ച് പരിശോധന നടത്തിയ ശേഷമാണ് കടത്തിവിട്ടത്.

Story Highlights- Sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top