Advertisement

വൈറസ് ബാധ ഭീഷണിക്കിടയിലും പിഎസ്എൽ തുടർന്നു; ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനവുമായി ഷൊഐബ് അക്തർ

March 18, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് ബാധ ഭീഷണിയിലും പിഎസ്എൽ മാറ്റിവക്കാൻ വൈകിയ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഷൊഐബ് അക്തർ. വൈറസ് ബാധയുണ്ടായിട്ടും ആറു ദിവസം കഴിഞ്ഞാണ് പിഎസ്എൽ നിർത്തിവച്ചതെന്ന് അക്തർ കുറ്റപ്പെടുത്തി. 48 മണിക്കൂർ കഴിഞ്ഞ് പിഎസ്എൽ നിർത്തിവച്ചാൽ മതിയായിരുന്നു എന്നഭിപ്രായപ്പെട്ട പെഷവാർ സാൽമി ഉടമ ജാവേദ് അഫ്രീദിയെയും അക്തർ വിമർശിച്ചു.

“ടീം ഉടമകളിൽ ഒരാൾ പറയുന്നത് ശേഷിക്കുന്ന മത്സരങ്ങൾ കൂടി നടത്തണം എന്നാണ്. വൈറസ് ബാധ പടർന്ന് സ്റ്റേഡിയം മുഴുവൻ വ്യാപിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ലീഗ് തുടരാനുള്ള പിസിബിയുടെ തീരുമാനം വലിയ തെറ്റായിരുന്നു. വൈറസ് ബാധ ൽസ്കഹണങ്ങൾ കളിക്കാരിൽ ഒരാൾ കാണിച്ചില്ലായിരുന്നു എങ്കിൽ അവർ മത്സരങ്ങൾ മുഴുവൻ നടത്തിയേനെ. ലീഗ് മാറ്റിവെക്കാൻ പിസിബി ആറു ദിവസം താമസിച്ചു. ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്നത് അത്ര നല്ല രീതിയല്ല.”- അക്തർ പറഞ്ഞു.

നേരത്തെ, ലീഗ് മാറ്റിവച്ചതിനെ താൻ പിന്തുണക്കുന്നു എങ്കിലും വ്യക്തിപരമായി ബാക്കിയുള്ള മത്സരങ്ങൾ കൂടി നടത്തണമെന്നാണ് തൻ്റെ അഭിപ്രായമെന്ന് ജാവേദ് അഫ്രീദി പറഞ്ഞിരുന്നു. പിസിബിയും പിഎസ്എൽ ഫാഞ്ചസികളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇതിനു വേണ്ടത് 48 മണിക്കൂറുകൾ കൂടി മാത്രമാണെന്ന് താൻ പറഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. ഇതിനെതിരെയാണ് അക്തർ രംഗത്തു വന്നത്.

ഇംഗ്ലീഷ് ഓപ്പണറും പിഎസ്എല്‍ ടീം കറാച്ചി കിംഗ്‌സിന്റെ താരവുമായ അലക്സ് ഹെയില്‍സ് രോഗ ലക്ഷണങ്ങള്‍ കാണിച്ചതു കൊണ്ടാണ് അടിയന്തരമായി പിഎസ്എല്‍ നിര്‍ത്താന്‍ പിസിബി തീരുമാനിച്ചതെന്ന് കമന്റേറ്ററും മുന്‍ പാക് താരവുമായ റമീസ് രാജ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ താൻ സ്വയം ഐസൊലേഷനിലാണെന്നും ടെസ്റ്റ് ചെയ്തിട്ടില്ലെന്നും ഹെയിൽസ് പറഞ്ഞു.

Story Highlights: shoaib akhtar critisizes pcb over psl covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here