കഫീൽ ഖാനെതിരായ ദേശസുരക്ഷാ നിയമം; ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രിംകോടതി

ഡോക്ടർ കഫീൽ ഖാനെതിരെ ദേശസുരക്ഷാ നിയമം ചുമത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിംകോടതിയുടെ നിർദേശം. കഫീൽ ഖാന്റെ മാതാവ് നൽകിയ ഹർജിയിലാണ് കോടതി നിർദേശം നൽകിയത്. ഹർജി ഹൈക്കോടതി പരിഗണിക്കുമെന്ന് കാണിച്ച് സുപ്രിംകോടതി ഉത്തരവിട്ടു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു കഫീൽ ഖാനെതിരെ നടപടിയുണ്ടായത്. പ്രസംഗത്തിന്റെ പേരിൽ ജനുവരി 30ന് കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് അലിഗഢ് കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. എന്നാൽ ഇതിന് പിന്നാലെ കഫീൽ ഖാനെതിരെ ഉത്തർപ്രദേശ് പൊലീസ് ദേശസുരക്ഷാ നിയമം ചുമത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനെതിരെയാണ് കഫീൽ ഖാന്റെ മാതാവ് സുപ്രിംകോടതിയെ സമീപിച്ചത്.

story highlights- Dr Kafeel Khan,  Allahabad High Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top