കൊവിഡ് 19 : ജെഇഇ മെയിന്‍, യുജിസി, എഐസിടിഇ പരീക്ഷകള്‍ മാറ്റിവച്ചു

കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്നതിനാല്‍ 31 വരെ നടത്താനിരുന്ന ജെഇഇ മെയിന്‍, യുജിസി, എഐസിടിഇ പരീക്ഷകള്‍ മാറ്റിവച്ചു. എല്ലാ പരീക്ഷകളും മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അടിയന്തര തീരുമാനം.

കൊവിഡ് 19 ബാധയെ തുടര്‍ന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 31 വരെ അവധി പ്രഖ്യാപിച്ചിരുന്നു. 31 ശേഷം നടത്താന്‍ കഴിയുംവിധം പരീക്ഷകളും പുനഃക്രമീകരിക്കാനാണ് നിര്‍ദേശം. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി.

Story Highlights- covid 19, coronavirus, JEE Main, UGC and AICTE exams postponed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top