കൊവിഡ് 19; ജെഎന്‍യു അടച്ചു

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ജെഎന്‍യു (ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി) അടച്ചു. മാര്‍ച്ച് 31 വരെയാണ് യൂണിവേഴ്‌സിറ്റി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. പാഠ്യപ്രവര്‍ത്തനങ്ങളും അഡ്മിനിസ്‌ട്രേഷന്‍ പ്രവര്‍ത്തികളും മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കണമെന്നും യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. പ്രമോദ് കുമാര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.

സെമിനാറുകളും പരീക്ഷകളും ഈ മാസം 31ന് ശേഷമേ പുനരാരംഭിക്കൂ. ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങണമെന്നും ഹോസ്റ്റല്‍ മെസ് 48 മണിക്കൂര്‍ കൂടി മാത്രമേ പ്രവര്‍ത്തിക്കൂവെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. വിദേശീയരായ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ രാജ്യത്തേക്ക് മടങ്ങിപോകാന്‍ സാധിക്കുന്നില്ലെങ്കില്‍ വേണ്ട സജ്ജീകരണങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

Story Highlights: coronavirus, JNU,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top