കൊവിഡ് 19: സംസ്ഥാനത്ത് പുതിയ കേസുകൾ ഇല്ല

കൊവിഡ് 19 നുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സർക്കാർ. ഇതു വരെ പുറത്ത് വന്ന എല്ലാ റിസൾട്ടുകളും നെഗറ്റീവാണ്. അതേ സമയം പത്തനംതിട്ടയിൽ രോഗ ലക്ഷണങ്ങളോട് കൂടി ഗുജറാത്ത് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ഐസൊലേഷനിൽ കഴിയുന്ന എല്ലാവരുടേയും നില തൃപ്തികരമാണ്.

കൊവിഡ് 19 രോഗ വ്യാപനവുമായി ബന്ധപ്പെട്ട് ആശങ്കകൾ നിലനിൽക്കുമ്പോഴും ആശ്വാസം നൽകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. സംസ്ഥാനത്ത് ഇന്ന് പുറത്ത് വന്ന എല്ലാ പരിശോധന ഫലങ്ങളും നെഗറ്റീവാണ്. അതേ സമയം പല ജില്ലകളിലും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതും വീടുകളിൽ കഴിയുന്നവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1633 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. ഈ സാഹചര്യത്തിൽ എയർപോർട്ടിൽ അടക്കം പരിശോധന കർശനമാക്കി. കൊല്ലത്ത് പുതുതായി ആരെയും രോഗ ലക്ഷണങ്ങളോട് കൂടി കണ്ടെത്തിയിട്ടില്ല. എന്നാൽ പത്തനംതിട്ടയിൽ ഗുജറാത്ത് സ്വദേശിയായ നിർമാണ തൊഴിലാളിയെ രോഗ ലക്ഷണങ്ങളോട് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നിലവിൽ 17 പേരാണ് ജില്ലയിൽ ആശുപത്രിയിൽ ഉള്ളത്.

എറണാകുളത്ത് ഇന്നലെ രാത്രിയിലും ഇന്നുമായി ലഭിച്ച16 പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവാണ്. ഇടുക്കിയിൽ പുതുതായി ആരെയും രോഗ ലക്ഷണങ്ങളോട് കൂടി കണ്ടെത്തിയിട്ടില്ല . എന്നാൽ തൃശൂരിൽ 10 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് 809 പേരും കാസർഗോഡ് 409 പേരെയും രോഗലക്ഷങ്ങളെ തുടർന്ന് പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top