യാത്രക്കാരില്ല: സംസ്ഥാനത്ത് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി റെയില്‍വേ

യാത്രക്കാരില്ലാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി റെയില്‍വേ. ജനശതാബ്ദി ഉള്‍പ്പെടെ 12 ട്രെയിന്‍ സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ ഇന്ന് റദ്ദാക്കിയത്. മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.

ഇന്ന് റദ്ദാക്കിയവയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ജനശതാബ്ദി, മലബാര്‍, ഇന്റര്‍സിറ്റി എക്‌സ്പ്രസുകളും ഉള്‍പ്പെടും. ടിക്കറ്റുകള്‍ കിട്ടാറില്ലെന്ന് സ്ഥിരമായി പരാതികളുയരാറുള്ള മലബാര്‍ ഭാഗത്തേക്കുള്ള ട്രെയിനുകളാണ് യാത്രക്കാരില്ലാത്തതിന്റെ പേരില്‍ റദ്ദാക്കിയിരിക്കുന്നത്. ചെന്നൈ, വേളാങ്കണ്ണി സര്‍വീസുകളും റെയില്‍വേ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

ഈ മാസം 31 വരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. റദ്ദാക്കപ്പെട്ട ട്രെയിനുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ പണം തിരികെ നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളിലും നിരവധി ട്രെയിന്‍ സര്‍വീസുകളാണ് റെയില്‍വേ റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം ഇനിയും കുറയുകയാണെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കും

Story Highlights: coronavirus, Indian railway

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top