കൊറോണ നിയന്ത്രണങ്ങൾ പേരിന് മാത്രം; മലപ്പുറത്ത് രണ്ടാം ദിവസവും എക്‌സൈസ് വകുപ്പിന്റെ കള്ള് ഷാപ്പ് ലേലം

കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വിലക്കുകൾ ലംഘിച്ച് രണ്ടാം ദിവസവും മലപ്പുറത്ത് എക്‌സൈസ് വകുപ്പിന്റെ കള്ള് ഷാപ്പ് ലേലം. ഇന്നലെ നടന്ന പ്രതിഷധങ്ങളുടെ ഭാഗമായി കൂടുതൽ പൊലീസ് സുരക്ഷ ഒരുക്കിയാണ് ഇന്ന് ലേല നടപടികൾ നടന്നത്.

2020-2023 വർഷത്തേക്കുള്ള ലേലമാണ് വിലക്കുകൾക്ക് ഇടയിലും ഇന്ന് പൂർത്തിയായത്. ഗവർണർക്ക് വേണ്ടി ചീഫ് സെക്രട്ടറി മാർച്ച് 12 ന് പുറത്തിയ വിഞ്ജാപനത്തെ തുടർന്നാണ് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മാർച്ച് 18 മുതൽ 23 വരെ ലേലം നടത്താൻ തീരുമാനിച്ചത്. കള്ള് ഷാപ്പ് പ്രതിനിധികൾ, എക്‌സൈസ് ഉദ്യോഗസ്ഥർ അടക്കം 100 ഓളം പേരാണ് ലേലം നടപടികളിൽ പങ്കെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top