Advertisement

രാജ്യത്തെ യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണം; നിർദേശവുമായി യുജിസി

March 19, 2020
Google News 0 minutes Read

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എല്ലാ യൂണിവേഴ്‌സിറ്റി പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് യുജിസിയുടെ നിർദേശം. മാർച്ച് 31 വരെ പരീക്ഷകൾ നീട്ടിവയ്ക്കണമെന്നാണ് യുജിസി നിർദേശം നൽകിയിരിക്കുന്നത്.

കൊറോണ ഭീതി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ യൂണിവേഴ്‌സിറ്റി പരീക്ഷകൾ തുടരുമെന്നായിരുന്നു വിവിധ സർവകലാശാലകൾ അറിയിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് പരീക്ഷണകൾ മാറ്റിവയ്ക്കണമെന്ന നിർദേശം യുജിസി നൽകിയത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകൾക്കുൾപ്പെടെ നിയന്ത്രണം ബാധകമാകും.

വിദ്യാർത്ഥികളും അധ്യാപകരും നിരന്തരം ആശയ വിനിമയം നടത്തണമെന്ന നിർദേശവും യുജിസി പുറപ്പെടുവിച്ചു. ഇതിനായി സാങ്കേതിക വിദ്യകൾ ഉപയോഗിക്കാം. വിദ്യാർത്ഥികളെയോ മാതാപിതാക്കളേയോ ഒരു തരത്തിലും ആശങ്കയിലാഴ്ത്തരുതെന്നും യുജിസി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here