കൊവിഡ് 19; മരണം പതിനായിരം കടന്നു; ഇറ്റലിയിൽ മാത്രം മരിച്ചത് മൂവായിരത്തിലേറെപ്പേർ

കൊറോണ ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 10,048 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതർ രണ്ടേമുക്കാൽ ലക്ഷത്തിലേറെയായി. 88,437 പേർ രോഗത്തെ അതിജീവിച്ചു. ഇറ്റലിയിൽ മാത്രം 3405 പേരാണ് മരിച്ചത്. ചൈനയിലേതിനേക്കാൾ ഉയർന്ന മരണനിരക്കാണിത്.
ചൈനയിൽ കൊവിഡ് ബധിച്ച് ആകെ മരണം 3,245 ആണ്. ഇറാനിൽ മരണം 1135 ആയി. ജർമനി, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളിൽ രോഗികൾ 10,000 കടന്നു. ഇറാനിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. സ്പെയിനും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. നെതർലൻഡ് ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, യുകെ എന്നീ രാജ്യങ്ങളിൽ രോഗികൾ 2000 കടന്നു.
ഓസ്ട്രേലിയയും ന്യൂസീലൻഡും അതിർത്തികൾ പൂർണമായി അടയ്ക്കുകയാണ്. അമേരിക്ക കാനഡയുമായുള്ള അതിർത്തി അടച്ചു. ബ്രിട്ടനിൽ സ്‌കൂളുകൾക്ക് അവധി നൽകി. ലോകരാജ്യങ്ങളിലെല്ലാം നിയന്ത്രണം കൂടുതൽ ശക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here