കൊവിഡ് 19: ശ്രീചിത്രയിലെ ഡോക്ടറുമായി സമ്പർക്കം പുലർത്തിയ കൂടുതൽ പേർ നിരീക്ഷണത്തിൽ

കൊവിഡ് 19 സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടറുമായി സമ്പർക്കം പുലർത്തിയ കൂടുതൽ പേർ നിരീക്ഷണത്തിൽ. ഇന്ന് കൂടുതൽ പരിശോധനാ ഫലങ്ങൾ ലഭിക്കും. തലസ്ഥാനത്ത് കനത്ത ജാഗ്രതയാണ് നിലനിൽക്കുന്നത്. വിമാനത്താവളത്തിലും, റെയിൽവേ സ്റ്റേഷനുകളിലും അതിർത്തികളിലും പരിശോധന ശക്തമാണ്.
ശ്രീചിത്രയിലെ ഡോക്ടറുടെ പരിഷ്കരിച്ച സഞ്ചാരപാത പുറത്തിറക്കിയതോടെ അതാത് പ്രദേശങ്ങളിലുണ്ടായിരുന്ന കൂടുതൽ പേരെയാണ് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഏഴ് ദിവസം ആശുപത്രിയിലെത്തിയ ഇയാൾ 2 ദിവസം ഒപിയിൽ രോഗികളെ പരിശോധിക്കുകയും ചെയ്തു. കാത്ത് ലാബ്, റേഡിയോളജി സെമിനാർ ഹാൾ, ക്യാൻറീൻ എന്നിവടങ്ങളിലും, മെഡിക്കൽ സൂപ്രണ്ട് പങ്കെടുത്ത യോഗത്തിലും പങ്കെടുത്തു.
ശ്രീ ചിത്രയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഡോക്ടർമാരടക്കം ഏഴ് ജീവനക്കാരുടേത് ഉൾപ്പടെ ജില്ലയിൽ ഏറ്റവും ഒടുവിൽ ലഭിച്ച 23 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഇന്ന് കൂടുതൽ ഫലങ്ങൾ ലഭിക്കും. വർക്കലിയിൽ കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ്റെ തുടർ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതും ആശ്വാസ വാർത്തയാണ്.
തലസ്ഥാനത്ത് കർശന ജാഗ്രത തുടരാൻ തന്നെയാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. വിമാനത്താവളങ്ങളിലെ പരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേഷൻ വാർഡുകളിലേക്കും മറ്റുള്ളവരെ സാക്ഷ്യപത്രത്തോടെ വീടുകളിൽ 28 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തിനും വിധേയരാക്കും. ജില്ലയിലെ കൊറോണ കെയർ സെൻ്ററിൽ വിദേശികൾ ഉൾപടെ 24 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ള2479 പേരിൽ 65 പേർ ആശുപത്രികളിലാണ്.
അതേ സമയം, സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ 28 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ മൂന്ന് പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 25 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
Story Highlights: covid 19 More people in contact with the doctor are under surveillance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here