Advertisement

കൊവിഡ് 19: കണ്ണൂർ സ്വദേശിയുടെ നാലാമത് റിപ്പോർട്ടും നെഗറ്റീവ്

March 20, 2020
Google News 1 minute Read

കൊവിഡ് 19 സംശയത്തെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുണ്ടായിരുന്ന പെരിങ്ങോം സ്വദേശിയുടെ നാലാമത് റിപ്പോർട്ടും നെഗറ്റീവ്. ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഡിസ്ചാർജ് ചെയ്യും.

ഈമാസം 13-നാണ് ദുബായിൽ നിന്നെത്തിയ 42-കാരന് കൊവിഡ് 19 സ്ഥിരീകരിച്ചത്. പിന്നീട് കോഴിക്കോട്ട് നടത്തിയ രണ്ട് പരിശോധനകളിലും ഫലം നെഗറ്റീവായിരുന്നു. ആലപ്പുഴയിൽ ഒരിക്കൽ കൂടി പരിശോധന നടത്തി തീരുമാനമെടുത്താൽ മതിയെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിർദേശം. തുടർന്നാണ് ആലപ്പുഴയിൽ പരിശോധന നടത്തിയത്.

strory highlights- corona virus, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here