Advertisement

മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന്; കമൽനാഥ് രാജിവച്ചേക്കും

March 20, 2020
Google News 0 minutes Read

മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കും. വൈകിട്ട് 5 മണിക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രിംകോടതിയുടെ നിർദേശം. ഇതനുസരിച്ച് നിയമസഭയിൽ എല്ലാ എംഎൽഎമാർക്കും വിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് കോൺഗ്രസും ബിജെപിയും.

22 എംഎൽഎമാർ രാജിവച്ച സാഹചര്യത്തിൽ കമൽനാഥ് സർക്കാരിന് ഭരണത്തിൽ തുടരാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് കോടതി നിർദേശം. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നാൽ കമൽനാഥിന് രാജിവയ്ക്കേണ്ടി വരും. വിശ്വാസ വോട്ടെടുപ്പിന് മുൻപ് കമൽനാഥ് രാജിവയ്ക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

അടിയന്തരമായി നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. നിയമസഭയിലെ വോട്ടെടുപ്പിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here