പ്ലാനുകളിൽ ഇരട്ടി ഡേറ്റയും കൂടുതൽ സംസാര സമയവും; ഓഫറുകൾ പരിഷ്കരിച്ച് ജിയോ

ഡേറ്റ പ്ലാനുകൾ പരിഷ്കരിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. 4ജി ഡേറ്റ വൗച്ചറുകളിൽ ഇരട്ടി ഡേറ്റയും കൂടുതൽ സംസാര സമയവും നൽകിയാണ് ജിയോ ഡേറ്റ പ്ലാനുകൾ പരിഷ്കരിച്ചത്. 11 രൂപയുടെയും 21 രൂപയുടെയും 51 രൂപയുടെയും 101 രൂപയുടെയും 4ജി ഡാറ്റ വൗച്ചറുകളിലാണ് ജിയോ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്. വർക്ക് അറ്റ് ഹോം വർധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ ഓഫറുകൾ ജിയോ നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ട്.

ഈ പ്ലാനുകളില്‍ യഥാക്രമം 400 എംബി, 1 ജിബി, 3 ജിബി, 6 ജിബി എന്നിങ്ങനെയാണ് ഡാറ്റ ലഭിച്ചു കൊണ്ടിരുന്നത്. ഇതിൻ്റെയൊക്കെ ഇരട്ടി ഡേറ്റകളാണ് ഇപ്പോൾ ഈ വൗച്ചറുകളിൽ ലഭിക്കുക. ഈ പ്ലാനുകളിൽ യഥാക്രമം മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് വിളിക്കുന്നതിന് 75, 200, 500, 1000 മിനിട്ടുകൾ കൂടി ലഭിക്കും.

11 രൂപയുടെ ഡാറ്റാ വൗച്ചര്‍ പ്ലാനില്‍ 800 എംബി 4ജി ഡാറ്റയും മറ്റ് നെറ്റ് വര്‍ക്കുകളിയേക്ക് 75 മിനിട്ട് സംസാര സമയവും ലഭിക്കും. നിലവിലുള്ള പ്ലാനിന്റെ കാലാവധിയാകും ഉണ്ടാകുക. 21 രൂപയുടെ വൗച്ചറിൽ 2 ജിബി ഡാറ്റ ലഭിക്കും. ഒപ്പം, മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 200 മിനുട്ട് സംസാര സമയവും. 51 രൂപയുടെ വൗച്ചറിൽ 6 ജിബി ഡേറ്റയും 500 മിനിട്ട് നോൺ ജിയോ സംസാര സമയവും ലഭിക്കും. 101 രൂപയുടെ വൗച്ചറിലാവട്ടെ, 12 ജിബി ഡേറ്റ ലഭിക്കുമ്പോൾ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 1000 മിനിട്ടുകൾ സംസാര സമയവും ലഭിക്കും.

നിലവിലുള്ള ഡേറ്റ പാക്കിനൊപ്പം ചെയ്യാവുന്നതാണ് ഡേറ്റ വൗച്ചറുകൾ. ദിനേനയുള്ള ഡേറ്റ അവസാനിച്ചാൽ ഈ വൗച്ചറുകൾ ഉപയോഗിക്കാനാവും.

Story Highlights: Reliance jio data offer update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top