Advertisement

കൊവിഡ് 19: ഷെയിൻ വോണിന്റെ മദ്യക്കമ്പനി സാനിറ്റൈസർ നിർമിക്കുന്നു

March 20, 2020
Google News 5 minutes Read

ലോക വ്യാപകമായി കൊവിഡ് 19 വൈറസ് ബാധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ തൻ്റെ മദ്യക്കമ്പനിയിൽ സാനിറ്റൈസർ നിർമിക്കുമെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയിൻ വോൺ. ആശുപത്രികളിലേക്കുള്ള സാനിറ്റൈസറുകൾ നിർമിക്കാനാണ് കമ്പനിയുടെ തീരുമാനം. ഷെയിൻ വോൺ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് വോൺ ഇക്കാര്യം അറിയിച്ചത്. ഷെയിൻ വോണും രണ്ട് സർജിക്കൽ സ്പെഷ്യലിസ്റ്റുകൾ അടങ്ങുന്ന അദ്ദേഹത്തിൻ്റെ സഹ ഉടമകളും ജിൻ നിർമാണം നിർത്തി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കമ്പനിയിൽ ഹാൻഡ് സാനിറ്റൈസർ നിർമിക്കുമെന്ന് തീരുമാനിച്ചു. സാനിറ്റസർ ആശുപത്രികളിൽ എത്തിക്കാനുള്ള ധാരണ ആയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ സൂചിപ്പിക്കുന്നു.

പൗരന്മാർ വിദേശ യാത്ര ഒഴിവാക്കണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചിരുന്നു. 100 പേരിലധികം കൂടുന്ന പൊതുപരിപാടികൾക്ക് രാജ്യത്ത് നിരോധനമുണ്ട്.

അതേ സമയം, വൈറസ് ബാധയിൽ ലോകത്താകെ മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 10,048 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതർ രണ്ടേമുക്കാൽ ലക്ഷത്തിലേറെയായി. 88,437 പേർ രോഗത്തെ അതിജീവിച്ചു. ഇറ്റലിയിൽ മാത്രം 3405 പേരാണ് മരിച്ചത്. ചൈനയിലേതിനേക്കാൾ ഉയർന്ന മരണനിരക്കാണിത്.

ചൈനയിൽ കൊവിഡ് ബധിച്ച് ആകെ മരണം 3,245 ആണ്. ഇറാനിൽ മരണം 1135 ആയി. ജർമനി, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളിൽ രോഗികൾ 10,000 കടന്നു. ഇറാനിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. സ്പെയിനും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. നെതർലൻഡ് ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, യുകെ എന്നീ രാജ്യങ്ങളിൽ രോഗികൾ 2000 കടന്നു.

ഓസ്ട്രേലിയയും ന്യൂസീലൻഡും അതിർത്തികൾ പൂർണമായി അടയ്ക്കുകയാണ്. അമേരിക്ക കാനഡയുമായുള്ള അതിർത്തി അടച്ചു. ബ്രിട്ടനിൽ സ്‌കൂളുകൾക്ക് അവധി നൽകി. ലോകരാജ്യങ്ങളിലെല്ലാം നിയന്ത്രണം കൂടുതൽ ശക്തമാക്കി.

 

View this post on Instagram

 

So proud of the team ! Bloody awesome guys – well done to all @708gin ❤️

A post shared by Shane Warne (@shanewarne23) on

Story Highlights: Shane Warne’s gin company to produce hand sanitizers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here