കൊവിഡ് 19: കേരളത്തിൽ രണ്ട് എംഎൽഎമാർ നിരീക്ഷണത്തിൽ

കൊവിഡ് 19 സംശയത്തെ തുടർന്ന് കേരളത്തിലെ രണ്ട് എംഎൽഎമാർ നിരീക്ഷണത്തിൽ, കാസർഗോഡ്, മഞ്ചേശ്വരം എംഎൽഎമാരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിലാണ് ഇവർ നിരീക്ഷണത്തിലുള്ളത്.

എം സി കമറുദ്ദീൻ, എൻ എ നെല്ലിക്കുന്ന് എന്നീ എംഎൽഎമാരാണ് നിരീക്ഷണത്തിലുള്ളത്. ഇരുവരും കൊറോണ ബാധിതനുമായി സമ്പർക്കം പുലർത്തിയിരുന്നു. പൊതുപരിപാടികളിലും കല്യാണത്തിലും എംഎൽഎമാർ പങ്കെടുത്തിരുന്നു.

കാസർകോട്ടെ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് എംഎൽഎമാരും സ്വമേധയാ നിരീക്ഷണത്തിന് സന്നദ്ധരാകുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് വീടുകളിൽ തന്നെ കഴിയുമെന്ന് കാസർഗോഡ് എംഎൽഎ എൻ എ നെല്ലിക്കുന്ന് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top