കൊവിഡ് 19 : സെൽഫി എടുക്കാൻ വന്ന ആരാധികയോട് ‘നോ’ പറഞ്ഞ് വിരാട് കോലി

സെൽഫി എടുക്കാൻ വന്ന ആരാധികയോട് ‘നോ’ പറഞ്ഞ് ക്രിക്കറ്റ് താരം വിരാട് കോലി. സംഭവം നടക്കുന്നത് വിമാനത്താവളത്തിലാണെങ്കിലും ഏത് വിമാനത്താവളമാണെന്ന കാര്യത്തിൽ വ്യക്തതയില്ല. കോലി നടന്നുവരുന്നത് കണ്ട ആരാധിക സെൽഫിക്കായി ഓടിയടുക്കുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധിക്കാതെ കോലി വേഗത്തിൽ നടന്നു പോയി.

രാജ്യത്ത് പടർന്ന് പിടിക്കുന്ന കൊറോണ വൈറസ് ബാധയുടെ സഹചര്യത്തിൽ പൊതുജനങ്ങളോട് ആൾക്കൂട്ടവും സമ്പർക്കവുമെല്ലാം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. ബിസിസിഐയും താരങ്ങളോട് ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. പൊതുജനങ്ങളുമായി സെൽഫി എടുക്കരുതെന്നും, സെൽഫി എടുക്കേണ്ടി വന്നാൽ സ്വന്തം ഫോൺ ഉപയോഗിക്കാനുമായിരുന്നു നിർദേശം. ഇതിന്റെ പശ്ചാത്തലത്തിലാണ് വിരാട് കോലിയുടെ നടപടി.

നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെല്ലാം വീട്ടിൽ കഴിയുകയാണ്. ലഖ്‌നൗവിൽ നടക്കാനിരുന്ന രണ്ടാം ഏകദിനത്തിനായി വന്ന ദക്ഷിണാഫ്രിക്കൻ താരങ്ങളെല്ലാം തിരികെ പോയി. അവരെല്ലാം സെൽഫ് ക്വാറന്റീനിലാണ്.

കൊറോണയെ തുടർന്ന് എല്ലാ അഭ്യന്തര കളികളും മാറ്റി വച്ചിരുന്നു ബിസിസിഐ. ഐപിഎലും ഏപ്രിൽ 15ലേക്ക് മാറ്റിവച്ചിട്ടുണ്ട്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top