സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പന്ത്രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേർ കാസർഗോഡും മൂന്ന് പേർ കണ്ണൂരും മൂന്ന് പേർ എറണാകുളത്തുമാണ്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. കൊവിഡ് സംശയത്തെ തുടർന്ന് 53013 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 52785 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.

കാസർഗോഡ് കൊവിഡ് സ്ഥിരീകരിച്ച ആറ് പേരിൽ അഞ്ച് പേർ ജനറൽ ആശുപത്രിയിലാണുള്ളത്. ഒരാൾ എറണാകുളം മെഡിക്കൽ കോളജിലുമാണ് ചികിത്സയിലുള്ളത്. കണ്ണൂരിൽ രണ്ട് പേർ തലശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലുമാണുള്ളത്. എറണാകുളം സ്വദേശികൾ കളമശേരി മെഡിക്കൽ കോളജിലും ചികിത്സ തേടി. പന്ത്രണ്ട് പേരും ഗർഫിൽ നിന്നെത്തിയവരാണ്.

ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 70 പേരെയാണ്. മൂവായിരത്തോളം പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 2566 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top