കൊവിഡ് 19: മെട്രോ സർവീസുകൾ വെട്ടിക്കുറച്ചു

കൊവിഡ് 19 മുൻകരുതലിന്റെ ഭാഗമായി കൊച്ചി മെട്രോ സർവീസുകൾ വെട്ടിക്കുറച്ചു. രാവിലെ ആറ് മുതൽ പത്ത് വരെ 20 മിനിട്ട് ഇടവേളയുണ്ടാകും. പത്ത് മണി മുതൽ നാല് മണി വരെ ഒരു മണിക്കൂർ ഇടവേളയിലാകും സർവീസ്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചുള്ള യാത്രകൾ നിരുത്സാഹപ്പെടുത്തുകയാണ് നടപടിയുടെ ലക്ഷ്യം.

കൊവിഡ് പടർന്നുപിടിക്കുമ്പോഴും നിരവധിയാളുകൾ പൊതുഗതാഗതത്തെ ആശ്രയിക്കുന്നുണ്ട്, പ്രത്യേകിച്ച് മെട്രോ സർവീസുകൾ. ഇത് കണക്കിലെടുത്താണ് മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. നിലവിൽ ആറ് മുതൽ എട്ട് മിനിട്ട് വരെ ഇടവേളയിലാണ് സർവീസുകൾ നടത്തുന്നത്. ഇത് 20 മിനിട്ട് വരെ ഇടവേളയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതലായിരിക്കും ഇത് നടപ്പിലാകുക. നാളെ ജനകീയ കർഫ്യൂന്റെ ഭാഗമായും മെട്രോ സർവീസ് നിർത്തിവയ്ക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top