കൊവിഡ് 19 : കാസർഗോഡ് രാവിലെ തുറന്ന കടകൾ ജില്ല കളക്ടർ നേരിട്ടെത്തി അടപ്പിച്ചു

ഏട്ട് പേർക്കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കാസർഗോഡ് ജില്ലയിൽ കർശന നടപടികളുമായി ജില്ല ഭരണകൂടം. നഗരത്തിൽ രാവിലെ തുറന്ന കടകൾ ജില്ല കളക്ടർ നേരിട്ടെത്തി അടപ്പിച്ചു. പൊലീസിന്റെ സഹായത്തോടെ കർശന നടപടികളിലേക്ക് കടന്നിരിക്കുകയാണ് സംസ്ഥാന സർക്കാർ.
കാസർഗോഡ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. നേരത്തേ കോവിഡ് 19 സ്ഥിരീകരിച്ച കളനാട് സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുൾപ്പെടെ ആറ് പേർക്കാണ് കാസർഗോട്ട് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകളെയും രണ്ട് വയസുള്ള കുട്ടിയെയും പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം കാറിൽ സഞ്ചരിച്ച വ്യക്തിയാണ് സമ്പർക്ക പട്ടികയിലെ കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. മറ്റ് രണ്ടു പേർ 17 ന് ദുബൈയിൽ നിന്ന് വന്നരാണ്.
Read Also : കൊവിഡ് 19 : എറണാകുളം ജില്ലയിൽ അതിർത്തികളിൽ പരിശോധന കർശനമാക്കും
കാസർഗോട്ടെ സർക്കാർ ഓഫിസുകളും മറ്റ് പൊതു, സ്വകാര്യ സ്ഥാപനങ്ങളും ഒരാഴ്ച അടച്ചിടും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ മാത്രം പ്രവർത്തിക്കും. അവശ്യസർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here