കൊവിഡ് 19 : എറണാകുളം ജില്ലയിൽ അതിർത്തികളിൽ പരിശോധന കർശനമാക്കും

കൊറോണ വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ അതിർത്തികളിൽ പരിശോധന കർശനമാക്കുന്നു. അങ്കമാലി, പറവൂർ, ചെല്ലാനം, കുമ്പളം, ഇടക്കൊച്ചി, ഉദയംപേരൂർ എന്നിവടങ്ങിൽ പരിശോധന ശക്തമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലയിൽ ശക്തമായ നിരീക്ഷണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. അതിർത്തിക്കളിൽ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

Read Also : കൊവിഡ് 19 : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണം

12 പേർക്കാണ് ഇന്നലെ മാത്രം കേരളത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ എറണാകുളം ജില്ലയിലും ആറ് പേർ കാസർഗോഡ് ജില്ലയിലും ഒരാൾ പാലക്കാട് ജില്ലയിലുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി.

44390 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 44165 പേർ വീടുകളിലും 225 പേർ ആശുപത്രികളുമാണ്. 5570 പേർക്ക് രോഗബാധയില്ലെന്ന് കണ്ട് നിരിക്ഷണത്തിൽ നിന്ന് ഒഴിവാക്കിയതായും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു.

Story Highlights- inspection tightened in ernakulam border covid 19, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top