കൊവിഡ് 19 : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണം

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണം. ക്ഷേത്രങ്ങളിൽ ഭക്തർ കൂട്ടമായെത്തുന്നത് തടയും. ഇന്ന് ചേർന്ന ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് ബോർഡ് പ്രസിഡന്റ് എൻ.വാസു 24 നോട് പ്രതികരിച്ചു. ചില ക്ഷേത്രങ്ങളിൽ ചടങ്ങുകൾ മാത്രമാക്കും. ഉത്സവങ്ങൾ ഒഴിവാക്കാനും നിർദേശമുണ്ട്.
12 പേർക്കാണ് ഇന്നലെ മാത്രം കേരളത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ എറണാകുളം ജില്ലയിലും ആറ് പേർ കാസർഗോഡ് ജില്ലയിലും ഒരാൾ പാലക്കാട് ജില്ലയിലുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി.
44390 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 44165 പേർ വീടുകളിലും 225 പേർ ആശുപത്രികളുമാണ്. 5570 പേർക്ക് രോഗബാധയില്ലെന്ന് കണ്ട് നിരിക്ഷണത്തിൽ നിന്ന് ഒഴിവാക്കിയതായും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here