കൈ നിറയെ ആഭരണങ്ങൾ അണിഞ്ഞ് ഏക്താ കപൂറിന്റെ ഹാൻഡ് വാഷ് ചാലഞ്ച്; ട്രോളി സൈബർ ലോകം

കൊവിഡ് 19 സേഫ് ഹാൻഡ്‌സ് ചലഞ്ചിൽ പങ്കെടുത്ത പ്രമുഖ ബോളിവുഡ് നിർമാതാവായ ഏക്താ കപൂറിന് സമൂഹ മാധ്യമങ്ങളിൽ ട്രോൾ പെരുമഴ. കൈയിൽ നിറയെ ആഭരണങ്ങൾ ധരിച്ചാണ് നിർമാതാവ് കൈ കഴുകൽ ചലഞ്ചിൽ പങ്കെടുത്തത്. കൈ നിറയെ മോതിരവും കൈതണ്ടയിൽ മുഴുവൻ ബാൻഡുകളും അണിഞ്ഞാണ് ഏക്ത വീഡിയോയിൽ കൈ കഴുകുന്നത്. വിഡിയോ സമൂഹ മാധ്യമത്തിൽ ഏക്താ കപൂർ തന്നെ ഷെയർ ചെയ്തു. പിന്നീടുണ്ടായത് ട്രോളുകളുടെയും വിമർശനങ്ങളുടെയും പെരുമഴയാണ്.

നിരവധി സെലിബ്രേറ്റികൾ ഹാൻഡ് വാഷ് ചലഞ്ചിന്റെ ഭാഗമാകുന്നുണ്ട്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് നിർമാതാവിനെ കൈകഴുകൽ ചലഞ്ചിലേക്ക് ക്ഷണിച്ചത്. ഏക്ത വിഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പും തമാശ രൂപത്തിൽ ഉള്ളതായിരുന്നു. ‘കൈ നിറയെ ബ്രേസ്‌ലെറ്റ് ആയതിനാൽ ഒരു മിനിറ്റ് കഴുകേണ്ടി വന്നു. കൂടാതെ ഒരു ലെയർ കൂടെ സാനിറ്റെസറും ആവശ്യമായി. എന്റെ മുടി ശ്രദ്ധിക്കേണ്ട. ഇതാണ് എന്റെ ക്വാറന്റയിൻ ലുക്ക് എന്നായിരുന്നു’ അടിക്കുറിപ്പ്. ഇത്രയും പ്രഹസനം ആവശ്യമില്ലായിരുന്നു, ആ ആഭരണങ്ങളിൽ നിറയെ ബാക്ടീരിയ ആയിരിക്കും, കഴിഞ്ഞോ ഷോ ഓഫ് എന്നൊക്കെയുള്ള കമന്റുകളാണ് വിഡിയോക്ക് താഴെ വന്നത്.

എന്നാൽ ഏക്ത ട്രോളുകൾക്ക് വിശദീകരണം നൽകി. ഡോക്ടറുടെ നിർദേശമനുസരിച്ച് സാനിറ്റൈസ് ചെയ്തു. പുറത്ത് പോകുമ്പോൾ കൈയുറകൾ ധരിക്കാറുണ്ട്. 13 മാസമായ മകനുണ്ട്. അതിനാലാണ് പ്രോട്ടോകോൾ പ്രകാരം പങ്കെടുത്തത്. എല്ലാവരുടെയും അന്വേഷണത്തിന് നന്ദിയെന്നും ഏക്ത കപൂർ മറുപടിയായി നൽകി.

story highlights: ektha kapoor, hand wash challenge, troll in social media

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top