Advertisement

കൊവിഡ് 19 : പത്തനംതിട്ടയിൽ പുതുതായി നാല് പേർ കൂടി ഐസൊലേഷനിൽ

March 21, 2020
1 minute Read

പത്തനംതിട്ടയിൽ പുതുതായി നാല് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

പത്തനംതിട്ടയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 80 വയസായ ഒരു സത്രീയെ ഉൾപ്പെടെ നാല് പേരെയാണ് ഇന്നലെ രാത്രി ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ഒരാൾ അമേരിക്കയിൽ നിന്നും മറ്റൊരാൾ പൂനെയിൽ നിന്നുമാണ് ജില്ലയിൽ എത്തിയത്. ഇവരുടെ സാമ്പിളുകൾ ഇന്ന് തന്നെ പരിശോധനയ്ക്ക് അയക്കും. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 19 ആയി.

Read Also : നാളെ മുതൽ ക്ഷേത്രങ്ങളിൽ പ്രവേശന വിലക്ക്

രോഗ വ്യാപനം തടയാൻ ജില്ലയിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ കൂടുതൽ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളും അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. സുരക്ഷ മുൻനിർത്തി പരുമല പള്ളിയിലെ തീർത്ഥാടനവും നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരും.

മുൻകരുതൽ എന്ന നിലയിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജികരിക്കുന്നിന്റെ ഭാഗമായി പൂട്ടി കിടക്കുന്ന പെരുനാട് സ്വകാര്യ എഞ്ചിനിയറിങ് കോളജ് ജില്ലാ കളക്ടർ സന്ദർശിച്ചു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top