ജനത കര്‍ഫ്യു : വണ്‍ഡേ ഹോം, എന്റെ കൂട് സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഞായറാഴ്ച ജനത കര്‍ഫ്യു പ്രഖ്യാപിച്ചതിനാല്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ഡേ ഹോം, എന്റെ കൂട് എന്നീ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി ആയിരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു.

ജനകീയ കര്‍ഫ്യൂവിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ കെഎസ്ആര്‍ടിസിയും കൊച്ചി മെട്രോയും ഓടില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടയ്ക്കും. ഞായറാഴ്ച സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി, വ്യാപാര ലൈസന്‍സ് പുതുക്കല്‍ ,വിനോദ നികുതി എന്നിവ അടയ്ക്കാനുള്ള തിയതി ഏപ്രില്‍ 30 വരെ നീട്ടി. റവന്യൂ റിക്കവറിയും ആ തിയതിയിലേക്ക് നിശ്ചയിച്ചിട്ടുണ്ട്.

Story Highlights : covid 19, coronavirus, one day home, holiday, janatha curfew

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top