Advertisement

നാളെ ജനകീയ കർഫ്യൂ; കെഎസ്ആർടിസിയും മെട്രോയും ഓടില്ല; മദ്യശാലകളും അടയ്ക്കും

March 21, 2020
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ആഹ്വാനം ചെയ്ത ജനകീയ കർഫ്യൂവിൽ പങ്കുചേർന്ന് കേരളവും. നാളെ കെഎസ്ആർടിസിയും കൊച്ചി മെട്രോയും ഓടില്ല. കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടയ്ക്കും.

ഞായറാഴ്ച സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി, വ്യാപാര ലൈസൻസ് പുതുക്കൽ ,വിനോദ നികുതി എന്നിവ അടയ്ക്കാനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടി. റവന്യൂ റിക്കവറിയും ആ തിയതിയിലേക്ക് നിശ്ചയിച്ചിട്ടുണ്ട്.

Read Also : രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 12 പേർക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ എറണാകുളം ജില്ലയിലും ആറ് പേർ കാസർഗോഡ് ജില്ലയിലും ഒരാൾ പാലക്കാട് ജില്ലയിലുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 44390 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 44165 പേർ വീടുകളിലും 225 പേർ ആശുപത്രികളുമാണ്.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here