രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു

രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കുമ്പോഴും കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 250 പിന്നിട്ടു. വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.

കാശി വിശ്വനാഥ ക്ഷേത്രം മാർച്ച് 24 വരെ അടച്ചു. ഇന്ന് അർദ്ധരാത്രി മുതൽ രാജ്യാന്തര വിമാനങ്ങൾക്ക് ഏർപെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നിലവിൽ വരും. നാളെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ എല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കും. ഡൽഹി കേരള ഹൗസിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

Read Also : കൊവിഡ് 19 : അടുത്ത രണ്ടാഴ്ച ഇന്ത്യയ്ക്ക് നിർണായകമാണെന്ന് പറയാൻ കാരണം ? [24 Explainer]

ഇന്ന് മുതൽ അത്യാവശ്യ സർവീസ് ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും. ലഖ്‌നൗവിൽ രോഗം സ്ഥിരീകരിച്ച ഗായിക കനിക കപൂറിനൊപ്പം ഇടപഴകിയവരുടെ പട്ടിക തയാറാക്കി വരികയാണെന്ന് ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top