കൊവിഡ് 19 : അടുത്ത രണ്ടാഴ്ച ഇന്ത്യയ്ക്ക് നിർണായകമാണെന്ന് പറയാൻ കാരണം ? [24 Explainer]

രാജ്യത്ത് കൊറോണ പടർന്ന് പിടിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ നാല് പേരുടെ ജിവനാണ് കൊറോണ വൈറസ് ബാധയിൽ പോലിഞ്ഞത്. കൊറോണയുടെ പിടിയിലമർന്ന് അതീവ ജാഗ്രതയിൽ മുന്നോട്ട് പോകുന്ന ഇന്ത്യയ്ക്ക് അടുത്ത രണ്ടാഴ്ച ഏറെ നിർണായകമാണ്. കാരണം…

നാമിപ്പോൾ കോറോണാ വ്യാപനത്തിന്റെ ഫേസ് ടുവിലാണ്. വിദേശത്ത് നിന്ന് വന്ന വ്യക്തിയുമായി അടുത്തിടപഴകിയ ഒരാൾക്ക് വൈറസ് ബാധ വരുന്നതാണ് ഫേസ് ടു. ഫേസ് 3 ആണ് കമ്യൂണിറ്റി സ്‌പ്രെഡ്. കൊവിഡിന്റെ ഉറവിടം എവിടെനിന്നാണെന്ന് കണ്ടുപിടിക്കാൻ സാധിക്കാത്ത അവസ്ഥ. ആരിൽ നിന്ന് ലഭിച്ചുവെന്നോ എങ്ങനെ ഒരു വ്യക്തിക്ക് വൈറസ് ബാധയേറ്റുവെന്നോ കണ്ടുപിടിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇത്. ഫേസ് 4 അതിഭീകരമാണ്. പതിനായിരക്കണക്കിന് പേർക്ക് ഒരുമിച്ച് വൈറസ് ബാധയേൽക്കുന്ന അവസ്ഥ.

Read Also : രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു

ഇന്ത്യയിൽ കമ്യൂണിറ്റി സ്‌പ്രെഡ് ഉണ്ടാകുമോ ഇല്ലയോ ന്നെ് ഉറപ്പിച്ച് പറയാനാകില്ലെങ്കിലും വരുന്ന രണ്ടാഴ്ച നിർണായകമാണ്. കാരണം വൈറസ് വ്യാപനത്തിന്റെ തോത് അന്താരാഷ്ട്ര തലത്തിൽ പരിശോധിക്കുമ്പോൾ കമ്യൂണിറ്റി സ്‌പ്രെഡിന്റെ കാലയളവ് ഏതാണ്ട് ഇനിയുള്ള രണ്ടാഴ്ചകളിലാകാം. വുഹാന്റെയും ഇറ്റലിയുടേയും ഉദാഹരണങ്ങളെ അവഗണിക്കുക വയ്യ. ഇത് തടഞ്ഞില്ലെങ്കിൽ പൂർണ നിയന്ത്രണം ദുഷ്‌കരമാകും. സർക്കാരിന്റെയും പൊതു ആരോഗ്യ സംവിധാനങ്ങളുടേയും ശ്രമം ഇതൊഴിവാക്കാനാണ്. ഇനി ഈ നിർദേശങ്ങൾ ശ്രദ്ധിക്കുക:

1. ആളുകൾ കൂടുന്നത് പരമാവധി ഒഴിവാക്കുക.
2. വർക്കം ഫ്രം ഹോം എടുക്കാൻ കഴിയുന്ന ജീവനക്കാർ ആ സൗകര്യം ഉപയോഗപ്പെടുത്തുക.
3. വിവാഹ സത്കാരങ്ങൾ, ഉത്സവങ്ങൾ, അനാവശ്യ യാത്രകൾ എന്നിവ ഒഴിവാക്കുക
4. വ്യക്തി ശുചിത്വം പാലിക്കുക
5. പനി, ചുമ പോലുള്ള ലക്ഷണങ്ങൾ കാണുന്നവർ ജാഗ്രതയോടെ സ്വയം നിരീക്ഷിക്കുക

മുൻകരുതലെടുക്കുക മാത്രമാണ് മാർഗം. ഒന്ന് സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കിയാൽ നശിച്ചു പോകാവുന്ന വൈറസാണ് ഇത്. വൈറസ് വ്യാപനം തടയാൻ നാം ഓരോരുത്തരം ശ്രമിക്കണം, ശ്രദ്ധിക്കണം…ഓർക്കുക.. കരുതലാണ് കരുത്ത്…

വിവരങ്ങൾക്ക് കടപ്പാട് : ഡോ.എബ്രഹാം വർഗീസ് (ഐഎംഎ)

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top