Advertisement

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോളിലിറങ്ങി മുങ്ങിയ തടവുകാരന് പനി; ഐസോലേഷനിൽ പ്രവേശിപ്പിച്ചു

March 21, 2020
Google News 1 minute Read

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോളിലിറങ്ങി മുങ്ങിയ തടവുകാരന് പനി. ഇന്നലെ പിടിയിലായ ഇയാളെ പനിയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ നിരീക്ഷണ സെല്ലിലേക്ക് മാറ്റി.

കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച കൂത്തുപറമ്പ് മൂര്യാട് സ്വദേശി വിപിനെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിരീക്ഷണത്തിലാക്കിയത്.പരോൾ കാലാവധി അവസാനിച്ച 16-ാം തീയതിയാണ് ഇയാൾ മുങ്ങിയത്. മഹാരാഷ്ട്രയിലടക്കം ഒളിവിൽ കഴിഞ്ഞ വിപിൻ ഇന്നലെ വീട്ടിലെത്തിയപ്പോൾ പൊലിസ് വീണ്ടും പിടികൂടി. സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്ന ഇയാളെ പനി അടക്കമുള്ളരോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നിരീക്ഷണത്തിലാക്കിയത്. 2007 ൽ ബിജെപി പ്രവർത്തകനായ പ്രമോദിനെ കൊലപ്പെടുത്തിയ കേസിലാണ് സിപിഐ എം പ്രവർത്തകനായ ഇയാൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

അതിനിടെസർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ലംഘിച്ച് ഉത്സവചടങ്ങുകളിൽ ആളുകളെ പങ്കെടുപ്പിച്ച തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെ ഉൽസവത്തിന്റെ സമാപനമായ കൂടിപ്പിരിയൽ ചടങ്ങിൽ ഇരുന്നൂറിലേറെ പേരാണ് പങ്കെടുത്തത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ തിങ്ങിക്കൂടിയതിന് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്. ചടങ്ങിൽ പങ്കെടുത്തവർക്കെതിരെയും കേസെടുത്തു.

കണ്ണൂർ ജില്ലയിൽ 25 പേരാണ് ആശുപത്രികളിൽ ഐസൊലേഷനിൽ കഴിയുന്നത്. 5089 പേർ വീടുകളിലുംനിരീക്ഷണത്തിൽകഴിയുന്നുണ്ട്. കേരള- കർണാടക അതിർത്തിയായ മാക്കൂട്ടം വഴിയുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണവും പരിശോധനയും ഏർപ്പെടുത്തി.കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ഉൾപ്പെട്ട മാഹിയിൽ നിരോധനാജ്ഞ പ്രാല്യത്തിൽ വന്നു. മാഹി പ്രാദേശിക ഭരണകൂടമാണ്ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Story highlight: Covid 19, kannur central jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here