സംസ്ഥാനത്തെ ലോട്ടറി വിൽപന നിർത്തി

കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോട്ടറി വിൽപനയും നിർത്തി. മാർച്ച് 31 വരെയാണ് നിർത്തിവച്ചത്. വിറ്റുപോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രിൽ ഒന്ന് മുതൽ നടത്തും.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ലോട്ടറി വിൽപന താത്കാലികമായി നിർത്തിവച്ചത്. വിൽപന ശാലകളിൽ ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സമ്മർ ബമ്പർ ഉൾപ്പെടെയുളള ലോട്ടറി ടിക്കറ്റുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. പലതും വിറ്റുപോയതിനാൽ നറുക്കെടുപ്പ് നടത്താതിരിക്കാൻ സർക്കാരിനാകില്ല. ഇവയുടെ നറുക്കെടുപ്പ് ഏപ്രിൽ ഒന്നുമുതൽ നടക്കും. ഏപ്രിൽ ഒന്ന് മുതൽ 14 വരെയായാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top