കൊവിഡ് 19: ശ്വാസകോശ രോഗികൾക്ക് സംശയനിവാരണത്തിന് പ്രത്യേക സൗകര്യം

ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്ക് കൊറോണ കൂടുതൽ ഗൗരവതരമാകാൻ ഇടയുള്ളതിനാൽ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് നിർദേശം. ഇത് സംബന്ധിച്ച സംശയ നിവാരണത്തിന് ശ്വാസകോശ വിദഗ്ധർ പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്.

ഇൻഹേലറുകളടക്കമുള്ള മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചോ, രോഗവിവരത്തെക്കുറിച്ചോ ഉള്ള സംശയ നിവാരണത്തിന് ശ്വാസകോശ വിദഗ്ധരുമായി ബന്ധപ്പെടാം. അക്കാദമി ഓഫ് പൾ മണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ (എ.പി.സി.സി.എം.) ആഭിമുഖ്യത്തിൽ സംസ്ഥാന ജില്ലാ തലത്തിൽ രോഗികൾക്ക് ശ്വാസകോശ വിദഗ്ധരെ ഫോണിൽ ബന്ധപ്പെടാം. 9447208815 എന്ന മൊബൈൽ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top