കൊവിഡ് 19 : അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്ന് കെജ്‌രിവാള്‍

കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്ഥിതിഗതികള്‍ വഷളായാല്‍ ഡല്‍ഹി അടച്ചിടും. നിലവില്‍ ഡല്‍ഹി അടച്ചിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തില്ല. എന്നാല്‍ ആവശ്യമെങ്കില്‍ അത്തരം നടപടികളിലേക്ക് കടക്കുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.
ഏപ്രില്‍ മാസത്തില്‍ വിധവകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും അംഗപരിമിതര്‍ക്കും പെന്‍ഷന്‍ ഇരട്ടിയാക്കി നല്‍കുമെന്നും കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രഭാതസവാരികള്‍ ഉള്‍പ്പെടെയുള്ള ഒത്ത്‌ചേരലുകള്‍ നിര്‍ത്തിവയ്ക്കണമെന്നും കെജ്രിവാള്‍ അഭ്യര്‍ഥിച്ചു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഒത്തുചേരലുകള്‍ ഉണ്ടാകരുതെന്നും അഞ്ചുപേരുണ്ടെങ്കില്‍ എല്ലാവരും തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നേരത്തെ ഇരുപതുപേര്‍ വരെയുള്ള സംഘംചേരലുകള്‍ക്കായിരുന്നു ഡല്‍ഹിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

Story Highlights : covid 19, coronavirus, kejriwal, wants to avoid meetings where more than five people

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top