കണ്ണൂർ ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച നാല് പേരും ദുബായിൽ നിന്ന് വന്നവർ

കണ്ണൂര്‍ ജില്ലയില്‍ പുതിയതായി കൊവിഡ് 19 രോഗമുണ്ടെത്തിയ നാല് പേരും ദുബായിൽ നിന്ന് വന്നവർ. ജില്ലാ ഭരണകൂടം ഇവരുടെ റൂട്ട് മാപ്പുകൾ തയ്യാറാക്കി. ശനിയാഴ്ച എറണാകുളത്ത് വൈറസ് ബാധ കണ്ടെത്തിയ മൂന്നു കണ്ണൂര്‍ സ്വദേശികളിൽ രണ്ട് പേരെ കണ്ണൂരിലേക്ക് മാറ്റി. നിലവിൽ രോഗം ബാധിച്ച എട്ട് പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലുള്ളത്.
മാര്‍ച്ച് 20ന് ദുബായില്‍ നിന്ന് എമിറേറ്റ്സിന്‍റെ ഇകെ -566 എന്ന നമ്പർ വിമാനത്തില്‍ ബംഗലുരുവിലെത്തിയ കണ്ണൂർ സ്വദേശിയാണ് പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. രോഗബാധ സംശയത്തെ തുടര്‍ന്ന് ബംഗളൂരുവിൽ വച്ച് സാംപിള്‍, പരിശോധനയ്ക്ക് നൽകി. അതിന് ശേഷം അഞ്ചുപേര്‍ക്കൊപ്പം ടെംപോ ട്രാവലറിൽ കണ്ണൂരിലെത്തിയ ഇയാൾ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാര്‍ച്ച് 17ന് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ ആളാണ് രോഗം ബാധിച്ച മറ്റൊരാള്‍. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇയാളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മാര്‍ച്ച് 17ന് തന്നെ ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ മറ്റൊരാൾക്കും രോഗമുണ്ടെന്ന് കണ്ടത്തി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഇയാളെ അന്ന് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് 21ന് ദുബായില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നാലാമത്തെയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച എറണാകുളത്ത് വച്ച് രോഗ ബാധ സ്ഥിരീകരിച്ച മൂന്ന് കണ്ണൂര്‍ സ്വദേശികളില്‍ രണ്ടു പേര്‍ ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. രോഗബാധ കൂടുതലുള്ള കാസർകോഡ് നിന്നും കണ്ണൂരിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്ന കാര്യം പരിഗണനയിലെന്ന് കണ്ണൂർ ജില്ലാ കലക്ടർ പറഞ്ഞു.
കണ്ണൂർ ഇരിട്ടിയിൽ നാല് മാധ്യമ പ്രവർത്തകരും പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ നാൽപതോളം പേർ നിരീക്ഷണത്തിലാണ്. ബംഗളൂരുവിൽ നിന്നും കൊറോണ ബാധിതൻ സഞ്ചരിച്ച വാഹനം കിളിയന്തറ ചെക്ക് പോസ്റ്റിൽ പരിശോധിച്ചവരാണ് നിരീക്ഷണത്തിലായത്. വാഹന പരിശോധനയുടെ ദൃശ്യങ്ങൾ പകർത്താൻ പോയവരാണ് നിരീക്ഷണത്തിലായ മാധ്യമ പ്രവർത്തകർ.
Story Highlights: All four who were confirmed by Kovid 19 in Kannur district came from Dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here