കൊവിഡ് 19 : ലോകത്ത് മരണ സംഖ്യ ഉയരുന്നു

കൊവിഡ് 19 ബാധിച്ച് ലോകത്ത് മരണ സംഖ്യ ഉയരുന്നു. 13,069 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 3,08,547 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. അതേസമയം, 95,829 പേരാണ് കൊവിഡ് രോഗവിമുക്തരായി. കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. 188 രാജ്യങ്ങളിലാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരായി കഴിയുന്നവരില്‍ 9943 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 53,578 ആയി. 4825 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരിച്ചു. ആറായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 6072 കൊവിഡ് ബാധിതര്‍ രോഗവിമുക്തരായി. അമേരിക്കയിലും രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. 26,892 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 348 പേരാണ് അമേരിക്കയില്‍ മരിച്ചത്.

Story Highlights : covid 19, coronavirus, world death toll

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top