കൊവിഡ് 19; തിരുവനന്തപുരത്ത് 512 പേർ കൂടി നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ 512 പേരെക്കൂടി പുതുതായി നിരീക്ഷണത്തിലുൾപ്പെടുത്തി. നാല് പേരെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 4,179 പേരാണ് ജില്ലയിലാകെ നിരീക്ഷണത്തിലുളളത്. ഇതിൽ 4,093 പേർ വീടുകളിലും 43 പേർ ആശുപത്രികളിലുമാണ്.

രോഗലക്ഷണങ്ങളോടെ നാല് പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കായി അയച്ച 659 സാമ്പിളുകളിൽ 463 പരിശോധനാ ഫലവും നെഗറ്റീവാണ്. 196 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പരിശോധനാ ഫലം പോസിറ്റീവായ നാല് പേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 1.401 യാത്രക്കാരെ സ്‌ക്രീനിങിന് വിധേയമാക്കി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 18 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി. ആഭ്യന്തര വിമാനത്താവളത്തിലെത്തിയ 130 പേരിൽ 13 പേർക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ഇവരെയും റഫർ ചെയ്തിട്ടുണ്ട്. നിയന്ത്രണ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളിലേക്കും ജില്ലാ ഭരണകൂടം കടന്നിട്ടുണ്ട്.

story highlights: coronavirus, trivandrum, 512 people newly on observation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top