കാസര്‍ഗോഡ് വ്യാജ വൈദ്യനെ അറസ്റ്റ് ചെയ്തു

കൊവിഡ് 19 വൈറസ് ബാധയുടെ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വില്പന നടത്തിയ വ്യാജ വൈദ്യനെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് വിദ്യാനഗര്‍ ചാലാ റോഡില്‍ കല്ലുകെട്ട് മേസ്തിരിയായ ഹംസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡിനെതിരെ തന്റെ ഷെയ്ക്ക് ഉപദേശിച്ച മരുന്ന് എന്ന വ്യാജ പ്രചാരണത്തിലാണ് ഇയാള്‍ ദ്രാവകം തയാറാക്കി വില്പന നടത്തിയത്. ഇയാളെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പകലുള്ള ദ്രാവകം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇത്തരം വ്യാജ സിദ്ധന്മാര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കടുത്തനടപടിയെടുക്കുമെന്നും കാസറഗോഡ് കളക്ടര്‍ അറിയിച്ചു.

Story Highlights : covid 19, coronavirus, Kasargod, Fake doctor arrestedനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More