കൊവിഡ് 19: മലപ്പുറത്ത് ആരാധനാലയങ്ങളില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്നത് നിരീക്ഷിക്കും

കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണമെന്ന് കളക്ടര്‍ ജാഫര്‍ മലിക്. ആരാധനാലയങ്ങളില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍ പേര്‍ ഒത്തു ചേരുന്നത് കര്‍ശനമായി നിയന്ത്രിക്കും. മുഴുവന്‍ ആരാധനാലയങ്ങള്‍ക്കു മുന്നിലും ഇതു വ്യക്തമാക്കുന്ന നോട്ടീസ് പതിപ്പിക്കും.

ആരാധനാലയങ്ങളില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍ ആളുകള്‍ ഒരേ സമയം ഒരുമിച്ചു ചേരുന്നുണ്ടോയെന്ന് പൊലീസ് നിരീക്ഷിക്കും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു.

Story Highlights : covid 19, coronavirus, malapuram , observe people gathering together for worshipനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More