Advertisement

കൊവിഡ് 19 പ്രതിരോധം: കൂടുതല്‍ ആംബുലന്‍സുകള്‍ ആവശ്യമുണ്ട്

March 22, 2020
Google News 3 minutes Read

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ആംബുലന്‍സുകള്‍ ആവശ്യമുണ്ടെന്ന് ആരോഗ്യ വകുപ്പ്. ആംബുലന്‍സ് സര്‍വീസുകള്‍ നല്‍കി ആരോഗ്യ വകുപ്പുമായി സഹകരിക്കാന്‍ തയാറുള്ള ആശുപത്രികള്‍/സ്ഥാപനങ്ങള്‍ അറിയിക്കണമെന്നും ആരോഗ്യ ജാഗ്രതാ ഫേസ്ബുക്ക് പേജില്‍ പറയുന്നു.

താത്പര്യമുള്ളവര്‍ http://kmscl.kerala.gov.in/page.php?slug=ambreg എന്ന ലിങ്കില്‍ വിവരങ്ങള്‍ നല്‍കണം. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവരെ ബന്ധപ്പെടും.

Read More: കൊവിഡ് 19: സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

നേരത്തെ കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി കെ കെ ശൈലജ ക്ഷണിച്ചിരുന്നു. ആശുപത്രികള്‍, വീടുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സന്നദ്ധ സേവനം നടത്തുന്നതിനാണ് ആരോഗ്യ പ്രവര്‍ത്തകരെ ആവശ്യം.

കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/3FtcS7ovp1YGG9539 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ പൂരിപ്പിക്കണം. ഇവരെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് ബന്ധപ്പെടും.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here