കനിക താമസിച്ച ഹോട്ടലിൽ അതേ സമയം ദക്ഷിണാഫ്രിക്കൻ താരങ്ങളും; ആശങ്കയായി പുതിയ റിപ്പോർട്ട്

കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂർ താമസിച്ച ഹോട്ടലിൽ അതേ സമയം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങളും ഉണ്ടായിരുന്നതായി കണ്ടെത്തൽ. മാർച്ച് 11 മുതൽ കനിക താമസിച്ച ഹോട്ടലിലാണ് ഇന്ത്യൻ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കൻ താരങ്ങളും താമസിച്ചിരുന്നത്. ഇത് കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഹോട്ടൽ ലോബിയിൽ വെച്ച് കനിക പലരോടും സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെയാണ് അവർ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പാർട്ടി ഒരുക്കിയത്. എന്നാൽ ദക്ഷിണാഫ്രിക്കൻ താരങ്ങളുമായി കനിക സംസാരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ലക്നൗ ഏദനിനത്തിനായാണ് ദക്ഷിണാഫ്രിക്കൻ ടീം ഇവിടെ താമസിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഈ മത്സരം ഉൾപ്പെടെ ഏകദിന പരമ്പര ഉപേക്ഷിച്ചിരുന്നു.

അതേ സമയം, ഇന്ത്യൻ പര്യടനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഐസൊലേഷനിലാണ്. താരങ്ങളോട് 14 ദിവസത്തെ സ്വയം ഐസൊലേഷനിൽ കഴിയാനാണ് ഭരണകൂടം നിർദ്ദേശിച്ചിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കണമെന്നും താരങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മൂന്ന് ഏകദിനങ്ങൾ അടങ്ങിയ പരമ്പരയിൽ ധരംശാലയിൽ തീരുമാനിച്ചിരുന്ന ആദ്യത്തെ മത്സരം മഴ മൂലം മാറ്റിവച്ചു. പിന്നീട് ലക്നൗവിൽ നടക്കേണ്ടിയിരുന്ന രണ്ടാം മത്സരത്തിനു മുന്നോടിയായിൽ പരമ്പര ഉപേക്ഷിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങിയ താരങ്ങളോടാണ് സ്വയം ഐസൊലേഷനിൽ കഴിയാൻ ഭരണകൂടം നിർദ്ദേശിച്ചത്.

കഴിഞ്ഞ ദിവസമാണ് രാഗിണി എംഎംഎസ് 2 എന്ന ചിത്രത്തിലെ ബേബി ഡോൾ ഗാനത്തിലൂടെ പ്രശതയായ ഗായിക കനിക കപൂറിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ലണ്ടനിൽ നിന്ന് തൻ്റെ നാടായ ലഖ്നൗവിൽ തിരികെയെത്തിയ കനിക യാത്രാവിവരം അധികൃതരിൽ നിന്ന് മറച്ച് വച്ചു എന്നാണ് റിപ്പോർട്ടുകൾ.

Story Highlights: covid 19 South Africa cricket team was in same hotel where Kanika Kapoor stayed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top