ജനതാ കര്‍ഫ്യു: ഒന്‍പത് മണിക്ക് ശേഷവും വീട്ടില്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി

ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ഇന്ന് രാത്രി ഒന്‍പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യരുത്. കൂട്ടം കൂടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട.് നിര്‍ദേശങ്ങള്‍ അനുസരിക്കാത്തത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകര്‍ച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റായ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ രണ്ട് പ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്.
കാസര്‍ഗോഡ് ജില്ലയില്‍ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം, കേരളത്തില്‍ നിന്നുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും നാളെ മുതല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.

Story Highlights : covid 19, coronavirus, Janata curfew: Chief secretary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top