കാസര്‍ഗോഡ് ജില്ല പൂര്‍ണമായി അടച്ചിടും

കാസര്‍ഗോഡ് ജില്ല പൂര്‍ണമായി അടച്ചിടുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കാസര്‍ഗോഡ് ജില്ലയില്‍ 14 കേസുകളാണ് നിലവില്‍ പോസിറ്റീവ് ആയിട്ടുള്ളത്. കാസര്‍ഗോഡ് ജില്ല അതിനാല്‍ പൂര്‍ണമായി അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ ജില്ലയില്‍ 144 പ്രഖ്യാപിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്താകെ 75 ജില്ലകള്‍ അടച്ചിടണമെന്നാണ് കേന്ദ്ര നിര്‍ദേശം. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, കോട്ടയം, തൃശൂര്‍, പത്തനംതിട്ട, മലപ്പുറം ജില്ലകള്‍ അടച്ചിടും. അവശ്യസര്‍വീസുകള്‍ ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഒന്‍പത് മണിക്ക് ശേഷവും ജനതാ കര്‍ഫ്യു തുടരണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. രാത്രി ഒന്‍പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടരണം. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യരുത്. കൂട്ടം കൂടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട.് നിര്‍ദേശങ്ങള്‍ അനുസരിക്കാത്തത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
Story Highlights: coronavirus, kasaragod,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here