കൊവിഡ് 19: സംസ്ഥാനത്ത് മെട്രോ സർവീസുകൾ നിർത്തിവച്ചു

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ സംസ്ഥാനത്ത് മെട്രോ സർവീസുകൾ നിർത്തി വെക്കാൻ തീരുമാനം. സംസ്ഥാന, കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശങ്ങളെ തുടർന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സർവീസുകൾ നിർത്തി വെക്കാൻ തീരുമാനിച്ചത്. കെഎമാർഎൽ എംഡി അൽകേഷ് കുമാർ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാ മെട്രോ സർവീസുകളും ട്രെയിൻ സർവീസുകളും നിർത്തി വെക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അതേ സമയം, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്രവും സംസ്ഥാനവും എടുത്തിരിക്കുന്നത്. രാജ്യത്തെ 75 ജില്ലകൾ അടച്ചിടാൻ കേന്ദ്രം തീരുമാനിച്ചു. കേരളത്തിലെ 7 ജില്ലകൾ അടച്ചിടും. ഈ ജില്ലകളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. കൊവിഡ് സ്ഥിരീകരിച്ച ജില്ലകളിലാണ് നിയന്ത്രണം. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളാണ് അടച്ചിടുക

രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 341 ആയി ഉയർന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്. അവശ്യ സേവനങ്ങൾ മാത്രമനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാൻ സംസ്ഥാനസർക്കാരിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് മറ്റുജില്ലകളിൽ കൂടി ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകും.

Story Highlights: metro services stopped due to covid 19 kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top