Advertisement

‘നല്ല മഴയിൽ ദേശീയപാത വഴി വരുമ്പോൾ ശ്രദ്ധിക്കണം, തോക്ക് കരുതുന്നത് നല്ലതാണ്, ആളെക്കൊല്ലി കടുവ ഉള്ളതാണ്’; പരിഹാസവുമായി വി എസ് ജോയ്

5 hours ago
Google News 1 minute Read

നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണയത്തിൽ ആശയക്കുഴപ്പമില്ലെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് 24 നോട്. മുഴുവൻ രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലം. പിവി അൻവർ ഉയർത്തിയ രാഷ്ട്രീയ ചോദ്യങ്ങൾ ചർച്ച ചെയ്യപ്പെടും.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരിഗണിക്കുന്ന പേരുകളിൽ ഒരാളാണ് ജോയ്. മിന്നുന്ന വിജയം നേടുന്നതിനുവേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. തിരഞ്ഞെടുപ്പ് നേരത്തേ വരുമെന്നും കാലവര്‍ഷം വൈകുമെന്നുമായിരുന്ന പ്രതീക്ഷ. പക്ഷേ, രണ്ടും തിരിച്ചാണ് സംഭവിച്ചതെന്നും ജോയ് പ്രതികരിച്ചു.

നല്ല മഴയിൽ ദേശീയപാത വഴി വരുമ്പോൾ ശ്രദ്ധിക്കണം. വരുമ്പോൾ തോക്ക് കരുതുന്നത് നല്ലതാണ്. ആളെക്കൊല്ലി കടുവ ഉള്ളതാണ്. അങ്ങനെ മുൻകരുതൽ എടുക്കണം. എല്ലായിടത്തും പോകുന്നതുപോലെയല്ലെന്നും ജോയ് പരിഹസിച്ചു .

ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കാനാവശ്യമായ രാഷ്ട്രീയ അന്തരീക്ഷം നിലമ്പൂരിലുണ്ട്. സ്ഥാനാര്‍ഥി ആരാണ് എന്ന കാര്യത്തിൽ സാങ്കേതികത്വം മാത്രമാണുള്ളത്. ഇതു സംബന്ധിച്ച് ഹൈക്കമാന്‍ഡ് പ്രഖ്യാപനം നടത്തും.

പിണറായി സര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍ മലയാളികള്‍ കാത്തിരിക്കുകയാണ്. യുഡിഎഫ് ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രാവാക്യവും നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വരാനുണ്ടായ സാഹചര്യവും തന്നെയാണ് ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനമെന്നും ജോയ് പറഞ്ഞു.

Story Highlights : V S Joy about Nilambur Byelection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here